കാലിച്ചാനടുക്കം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആസ്പിരേഷന്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം ചിറ്റാരിക്കാല്‍ ബിആര്‍സി കാലിച്ചാനടുക്കം ജിഎച്ച്എസില്‍ നിര്‍മിച്ച ഗാലക്സി തിയേറ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബിന്ദു അധ്യക്ഷത വഹിച്ചു.
ചിറ്റാരിക്കാല്‍ ബിപിസി ഷൈജു ബിരിക്കുളം, പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രന്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ റീന തോമസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.കെ. ദീപ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ പാറക്കോല്‍ രാജന്, വാര്‍ഡ് മെംബര്‍ ടി.പി. ഫാറൂഖ്, വി.അനഘ, കെ. അജിത, കെ. സുനില്‍കുമാര്‍, പി. പുഷ്പാകരന്‍, മുഖ്യാധ്യാപകന്‍ കെ. സന്തോഷ്, പിടിഎ പ്രസിഡന്റ് രമ്യ ഗിരീഷ് എന്നിവർ പ്രസംഗിച്ചു.